fff

നെയ്യാറ്റിൻകര:നഗരസഭയിൽ കടന്നുകയറി ബഹളം വച്ചെന്ന് ആരോപിച്ച് നെയ്യാറ്റിൻകര പൊലീസ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.കൂടുതൽ പൊലീസെത്തി കൗൺസിലർമാരെ നീക്കം ചെയ്തു. പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ മുൻ ചെയർമാൻ എസ്.എസ്.ജയകുമാർ, ഗ്രാമം പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.