തിരുവനന്തപുരം:കേരളത്തിൽ ഇന്നലെ 195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികളുടെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതും ഇന്നലെയാണ് - 15 പേർക്ക്.
രോഗബാധിതരിൽ 118 പേർ വിദേശത്ത് നിന്നും 62 പേർ സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ് -62, യു.എ.ഇ- 26, സൗദി അറേബ്യ -8, ഒമാൻ -8, ഖത്തർ- 6, ബഹ്റിൻ -5, കസാക്കിസ്ഥാൻ -2, ഈജിപ്റ്റ് -1. തമിഴ്‌നാട്-19, ഡൽഹി -13, മഹാരാഷ്ട്ര -11, കർണാടക -10, ബംഗാൾ -3, മദ്ധ്യപ്രദേശ് -3, തെലുങ്കാന- 1, ആന്ധ്രപ്രദേശ് -1, ജമ്മുകാശ്‌മീർ -1 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.
മലപ്പുറം ജില്ലയിലെ 10 പേർക്കും, കൊല്ലം ജില്ലയിലെ 2 പേർക്കും, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 102 പേരുടെ ഫലം നെഗറ്റീവ് ആയി. 1939 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2108 പേർ ഇതുവരെ മുക്തരായി. 1,67,978 പേരാണ് നിരീക്ഷണത്തിൽ. ഇവരിൽ 1,65,515 പേർ വീട് / ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 2463 പേർ ആശുപത്രികളിലുമാണ്. 281 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോസിറ്റീവായവർ ജില്ല തിരിച്ച്
മലപ്പുറം 47
പാലക്കാട് 25
തൃശൂർ 22
കോട്ടയം 15
എറണാകുളം 14
ആലപ്പുഴ13
കൊല്ലം 12
കണ്ണൂർ, 11
കാസർകോട് 11
കോഴിക്കോട് 8
പത്തനംതിട്ട 6
വയനാട് 5
തിരുവനന്തപുരം 4
ഇടുക്കി 2
കൂടുതൽ പരിശോധന
24 മണിക്കൂറിൽ 6166 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ ആകെ 2,15,243 സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചു. 4032 ഫലം വരാനുണ്ട്. ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ളവർ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 44,129 സാംപിളുകൾ ശേഖരിച്ചതിൽ 42,411എണ്ണ നെഗറ്റീവ് ആയി.
പുതിയ ഹോട്ട് സ്പോട്ട്
പാലക്കാട് ജില്ലയിലെ പറളിയാണ് (കണ്ടെയ്ൻമെന്റ് സോൺ, എല്ലാ വാർഡുകളും) പുതിയ ഹോട്ട് സ്പോട്ട്. നാല് പ്രദേശങ്ങളെ കണ്ടെയ്‌മെന്റ് സോണിൽ നിന്ന് ഒഴിവാക്കി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 5), മലപ്പുറം ജില്ലയിലെ തെന്നല (1, 2, 3, 4, 5, 6, 10, 12, 13, 14, 15, 16, 17), തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ (2, 3, 4, 5, 6), ചാവക്കാട് മുനിസിപ്പാലിറ്റി (3, 4, 8, 19, 20, 29, 30) എന്നിവയെയാണ് ഒഴിവാക്കിയത്. ആകെ 111 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.