പൂവാർ: കരുംകുളം ഗ്രാമ പഞ്ചായത്തിലെ ഉറിയരിക്കുന്നിൽ പുതുതായി നിർമ്മിക്കുന്ന അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കരുംകുളം ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി, വാർഡ് മെമ്പർ ശ്യാമാ സെബാസ്റ്റ്യൻ, കോൺട്രാക്ടർ ഷിബു, സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.