ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തിന് വേണ്ടി തയാറാക്കിയ പ്രൊഫ. സുശീൽഖന്ന റിപ്പോർട്ട് വീണ്ടും ചർച്ചയ്‌ക്കെടുക്കുന്നു. റിപ്പോർട്ടിലെ പരിഷ്‌കരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ജൂലൈ ആറിന് തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു. 2019 ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ ഭൂരിഭാഗം തീരുമാനങ്ങളും നടപ്പാക്കിയിട്ടില്ല. പ്രാഥമിക റിപ്പോർട്ട് നൽകിയ സമയത്ത് മുഖ്യമന്ത്രി തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. റിപ്പോർട്ടിലെ 80 ശതമാനം നിർദ്ദേശങ്ങളും നടപ്പാക്കേണ്ടതാണെന്ന് ഇപ്പോഴത്തെ എം.ഡി ബിജുപ്രഭാകർ സ്ഥാനമേറ്റപ്പോൾ വ്യക്തമാക്കിയിരുന്നു.