കോവളം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെയും പെട്രോൾ ഡീസൽ വില വർദ്ധനവിനെതരേയും യുവജനതാദൾ (എസ്) കോവളം നിയോജക മണ്ഡലം കമ്മിറ്റി വെങ്ങാനൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. യുവജനതാദൾ (എസ്) കോവളം മണ്ഡലം പ്രസിഡന്റ് സിസിലിപുരം അജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തെന്നൂർക്കോണം ബാബു, പാപ്പനംകോട് രതീഷ്, ടി.ഡി. ശശികുമാർ, കോളിയൂർ സുരേഷ്, വിപിൻ ചന്ദ്രൻ, എം.സുബ്ബയ്യൻ, അഖിൽബാബു, ശ്രീജിത്ത്, ടി. രാജേന്ദ്രൻ, ടി. വിജയൻ എന്നിവർ സംസാരിച്ചു.