02

ശ്രികാര്യം: കിടത്തിച്ചികിത്സയ്‌ക്കായി വർഷങ്ങൾക്ക് മുമ്പ് കോടികൾ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ പാങ്ങപ്പാറ ഹെൽത്ത് സെന്ററിലെ പുതിയ ആശുപത്രി മന്ദിരം ഉടൻ ജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.ശ്രീകാര്യം ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് മുന്നിൽ നടത്തിയ ഉപവാസം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവ്, മണ്ഡലം പ്രസിഡന്റ് ആർ.എസ്. രാജീവ്, ജില്ലാ സെക്രട്ടറിമാരായ സജിത്ത്കുമാർ, സുനിചന്ദ്രൻ, ചെമ്പഴന്തി ഉദയൻ, പൂന്തുറ സണ്ണി, ഏരിയാപ്രസിഡന്റ് സുരേഷ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന ട്രഷറർ ജെ.ആർ. പത്മകുമാർ ഉദ്ഘാടനം ചെയ്‌തു. ബി ജെ പി നേതാക്കളായ ചെറുവയ്ക്കൽ ജയൻ, ബാലു, കഴക്കൂട്ടം ശ്രീകുമാർ, ശ്രീകണ്ഠൻ, അനൂപ് പ്രവീൺ, ഷാജു, ജോതിഷ്, എന്നിവർ ഉപവാസ സമരത്തിന് നേതൃത്വം നൽകി.