ഇന്ത്യൻ അത്‌ലറ്റിക്സ് ഇതിഹാസം പി.ടി. ഉഷയ്ക്ക് ഇന്നലെ 56 വയസ് തികഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പയ്യോളി എക്‌സ്‌പ്രസിന് ഇന്ത്യൻ കായിക രംഗത്തെ പ്രമുഖർ ആശംസകൾ അറിയിച്ചപ്പോൾ........
ഇന്ത്യയുടെ ട്രാക്ക് ആൻഡ് ഫീൽഡ് റാണിക്ക് ജന്മദിനാശംസകൾ. ഇന്ത്യക്കാർക്ക് മുഴുവൻ അഭിമാനം പകർന്ന നിങ്ങളുടെ നേട്ടങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. വരും തലമുറയ്ക്ക് പ്രചോദനമായി ഇനിയും തുടരുക.
യുവ്‌രാജ് സിംഗ്
ക്രിക്കറ്റ് താരം.
ഇന്ത്യയുടെ യഥാർത്ഥ ഗോൾഡൻ ഗേളിന് ജന്മദിനാശംസകൾ. 1986 ലെ സോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ അഞ്ച്സ്വർണം നേടിയപ്പോൾ അതിൽ നാലിലും ഉഷയുടെ കൈയൊപ്പ് പതിഞ്ഞിരുന്നു. ഇപ്പോഴും പരിശീലക എന്ന നിലയിൽ രാജ്യത്തിനെ സേവിക്കുന്നു. ഉഷ സ്കൂൾ ഒഫ് അത്‌ലറ്റിക്സിന് എല്ലാ പിന്തുണയും നൽകും.
കിരൺ റിജിജു
കേന്ദ്ര കായികമന്ത്രി
തലമുറകൾക്ക് ആവേശം പകർന്ന കായിക ഇതിഹാസത്തിന് പിറന്നാൾ ആശംസകൾ നേരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റാണ് ഉഷ.
അചാന്ത ശരത് കമൽ
ടേബിൾ ടെന്നിസ് താരം
ഇന്ത്യൻ കായികരംഗത്ത് വനിതകൾക്ക് വഴികാട്ടിയായിരുന്നു ഉഷ. എല്ലായ്‌പ്പോഴും സന്തോഷവും ആരോഗ്യവും ഉണ്ടാകട്ടെ.
ദീപാ മാലിക്ക്
പാരാ ഒളിമ്പ്യൻ
ഇതിഹാസ താരത്തിന് പിറന്നാൾ ആശംസകൾ. ജീവിതത്തിലെ ഏറ്റവും മനോഹരമായ ജന്മദിനമാകട്ടെ ഇത്.
ജ്വാല ഗുട്ട
ബാഡ്മിന്റൺ താരം.