തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാറശാല സ്വദേശി (28), മണക്കാട് സ്വദേശി (23), ഇരിഞ്ചയം താന്നിമൂട് സ്വദേശി (28 ), ഇടവ പാറയിൽ സ്വദേശി (51) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.പാറശാല സ്വദേശിയായ സൈനികൻ 20ന് ജമ്മു കാശ്മീരിൽ നിന്ന് ട്രെയിനിലാണെത്തിയത്. മണക്കാട് സ്വദേശി 23ന് താജിക്കിസ്ഥാനിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്ത് എത്തി. ഇരിഞ്ചയം താന്നിമൂട് സ്വദേശി ഡൽഹിയിൽ നിന്ന് 19 ന് ട്രെയിനിൽ എത്തിയിരുന്നു. ഇടവ പാറയിൽ സ്വദേശി 18ന് കുവൈറ്റിൽ നിന്ന് എത്തിയതാണ്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 86 ആയി. ഇന്നലെ ജില്ലയിൽ പുതുതായി 1,361പേർ രോഗനിരീക്ഷണത്തിലായി. 405 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 23,975 പേർ വീടുകളിലും 1,683 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 35 പേരെ പ്രവേശിപ്പിച്ചു. 27 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 178 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 383 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 389 പരിശോധനാഫലങ്ങൾ ലഭിച്ചു. 4 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 1683 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ആകെ നിരീക്ഷണത്തിലുള്ളവർ -25836
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -23975
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -178
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1683
ഇന്നലെ നിരീക്ഷണത്തിലായവർ -1361