pic

ലക്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ രാത്രിയുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും 24 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഉന്നാവോ, റായ്ബറേലി, കാൻപുർ, പിലിബിത്, ഗോണ്ട എന്നിവിടങ്ങളിലാണ് മരണമെന്ന് യു പി ദുരിതാശ്വാസ വകുപ്പ് കമ്മീഷണർ സഞ്ജയ് കുമാർ പറഞ്ഞു. ഉന്നാവോയിലെയും റായ്ബറേലിയിലെയും ചില കുടിലുകൾക്കും നാശം സംഭവിച്ചു മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഹർദോയിഉന്നാവോ പാതയിൽ ഗതാഗതം സ്തംഭിച്ചു. മരങ്ങൾ നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.അടിയന്തര രക്ഷാപ്രവർത്തനം നടത്താനും ദുരിതാശ്വാസമെത്തിക്കാനും ഇടിമിന്നൽ ദുരന്തബാധിത ജില്ലകളിലെ കളക്ടർമാർക്ക് നിർദേശം നൽകിയതായി പ്രിൻസിപ്പൽ സെക്രട്ടറി അവനിഷ് അവസ്തി അറിയിച്ചു.