അബുദാബി: കൊവിഡ് നിയന്ത്രണത്തിൻെറ ഭാഗമായി അബുദാബിയിൽ ഇന്ന് മുതൽ തിരക്കേറിയ സമയങ്ങളിൽ ഹെവി വാഹനങ്ങളും ട്രക്കുകളും പ്രവേശിക്കുന്നതിന് നിരോധനം. രാവിലെ 6.30 മുതൽ ഒമ്പത് വരെയും വൈകിട്ട് മൂന്ന് മുതൽ ആറ് വരെയുമാണ് നിരോധനമെന്ന് അബൂദാബി പൊലീസ് അറിയിച്ചു.
അബൂദാബി എമിറേറ്റിൽ ഭാഗിക യാത്രാ നിയന്ത്രണങ്ങൾ തുടരും. ദേശീയ അണുനശീകരണ പരിപാടി മൂന്നു മാസം പൂർത്തിയായതിനെത്തുടർന്ന് അബൂദാബി എമിറേറ്റിനുള്ളിൽ താമസക്കാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവാദമുണ്ട്.