pic

അഹമ്മദാബാദ്: ഗുജറാത്തിൽ അഞ്ചു കോൺഗ്രസ് മുൻ എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. രാജ്യസഭ തിരഞ്ഞെടുപ്പിന് മുമ്പ് എം.എൽ.എ സ്ഥാനം രാജിവച്ച എട്ട് പേരിൽ അഞ്ച് പേരാണ് ബി.ജെ.പിയിൽ ചേർന്നത്.ജിതു ചൗധരി, പ്രദ്യുമ്നസിംഗ് ജഡേജ, ജെ.വി. കാകദിയ, അക്ഷയ് പട്ടേൽ, ബ്രജേഷ് മെർജ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്.

ബി.ജെ.പി. ആസ്ഥാനമായ 'കമല'ത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ ജിത്തു വാഘാണി ഇവർക്ക് അംഗത്വം നൽകി. 2017ൽ തിരഞ്ഞെടുപ്പിൽ 77 എം.എൽ.എ.മാരുണ്ടായിരുന്ന കോൺഗ്രസിൻെറ അംഗബലം 65 ആയി കുറഞ്ഞു.