കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ജൂലായ് ഒന്നു മുതൽ ജനപങ്കാളിത്തത്തോടെ കുർബാന ആരംഭിക്കാൻ തീരുമാനമായി. ഇതു സംബന്ധിച്ച സർക്കുലർ അതിരൂപത പുറത്തിറക്കി. പരമാവധി 25 പേർക്ക് പ്രതിദിന കുർബാനയിൽ പങ്കെടുക്കാമെന്നാണ് സർക്കുലറിൽ പറയുന്നത്.
അതേസമയം പത്ത് വയസിന് താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരും സർക്കാർ നിർദേശം അനുസരിച്ച് പരിപാടികളിൽ പങ്കെടുക്കരുത് എന്നീ നിർദേശങ്ങളും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും എത്തുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. ആരോഗ്യ പ്രവർത്തകരോ പൊലീസോ ആവശ്യപ്പെട്ടാൽ ഈ രജിസ്റ്റർ കൈമാറണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.