ദുബായ്: യു.എ.ഇയിൽ കൊവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചാൽ ആറ് മാസം തടവ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ കുറഞ്ഞത് 100,000 ദിർഹം പിഴയും നൽകണമെന്ന് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ പ്രൊസിക്യൂഷൻ ഫെഡറൽ എമർജൻസി ഡയറക്ടർ സാലെം അൽ സഅബി പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ മാളുകളിലും മാർക്കറ്റുകളിലും തിരക്കേറിയത് നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ്. പഴംപച്ചക്കറി, മത്സ്യ, മാംസ വിൽപന കേന്ദ്രങ്ങളിലും വൻതിരക്കനുഭവപ്പെട്ടു. മാർക്കറ്റിൽ കച്ചവടവും ഉഷാറായി.സമീപകാലത്തെ ഏറ്റവും വലിയ തിരക്കാണിതെന്ന് കച്ചവടക്കാർ പറഞ്ഞു. ഇതോടെയാണ് സുരക്ഷാ നിയമങ്ങൾ ശക്തമാക്കി അധികൃതർ രംഗത്ത് വന്നത്.