shamna-kasim-

കൊച്ചി: കൊച്ചിയിൽ നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതികൾക്ക് സിനിമാ ബന്ധമെന്നും സൂചന. പ്രതികളായ മുഹമ്മദ് ഷരീഫിനും റഫീഖിനുമാണ് സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹെയർസ്റ്റൈലിസ്റ്റുമായി ബന്ധമുണ്ടെന്ന് പൊലീസ് സൂചിപ്പിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റായ ചാവക്കാട്ക്കാരനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.

പെൺകുട്ടികളെ ഭീഷണിപ്പെടുത്തി തടവിൽ പാർപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പെൺകുട്ടികളെ പാലക്കാടും വടക്കാഞ്ചേരിയിലും എത്തിക്കാൻ കൂട്ടുനിന്നത് ഇടുക്കിക്കാരിയായ മീരയയൊണ് പൊലീസ് തിരയുന്നത്. പ്രതികളെ ഇന്ന് തെളിവെടുപ്പിന് ഷംനയുടെ വീട്ടിലെത്തിക്കാനും സാദ്ധ്യതയുണ്ടെന്നാണ് വിവരം.

കൊച്ചി ബ്ലാക്ക്മെയിൽ കേസിൽ തട്ടിപ്പ് സംഘവുമായി തന്നെ ബന്ധപ്പെടുത്തിയത് മീരയാണെന്ന് പരാതിക്കാരിയായ മോഡൽവെളിപ്പെടുത്തി. താൻ ഉൾപ്പെടെ എട്ടുപേരടങ്ങിയ സംഘത്തെയാണ് ആദ്യം തട്ടിപ്പിന് ഇരയാക്കിയത്. സ്വർണം കടത്താൻ ഡീൽ ശരിയാക്കാനുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഡീൽ ശരിയാക്കാൻ മുദ്രപത്രം ഉൾപ്പടെ വാങ്ങണമെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു. കൈയിലുള്ള പണവും സ്വർണവും ഇരയായവർ നൽകിയെന്നുമാണ് മോഡലിന്റെ വെളിപ്പെടുത്തൽ.