ga

ലണ്ടൻ: യുവതിക്ക് ഇരട്ട ഗർഭപാത്രം. രണ്ടിലും ഇരട്ടകളെ ഗർഭം ധരിച്ചത് അത്ഭുതമായി. ബ്രിട്ടനിലെ കെല്ലി ഫെയർഹർസ്റ്റ് എന്ന 28കാരിയാണ് വിചിത്രമായ ഈ ഗർഭത്തിന് ഉടമ. ഗർഭിണിയായി 12ാം ആഴ്ചയിലെ സ്‌കാനിങ്ങിന് ചെന്നപ്പോഴാണ് രണ്ട് ഗർഭപാത്രങ്ങളിലും രണ്ട് ഇരട്ടകൾ വീതം വളരുന്ന കാര്യം അറിഞ്ഞത്.


കെല്ലിക്ക് മൂന്നും നാലും വയസ് പ്രായമുള്ള മക്കളുണ്ട്. രണ്ടാമത്തെ കുട്ടിയുണ്ടായപ്പോഴേ ആശുപത്രി അധികൃതർ തനിക്ക് ബൈക്കോറുണേറ്റ് യൂട്രസ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. മുഴുവനായി വികസിക്കാതെ രണ്ടാമതൊരു ഗർഭപാത്രം കൂടി ഉണ്ടാകുന്ന അവസ്ഥയാണ് ബൈക്കോറുണേറ്റ് യൂട്രസ്. ആ ഗർഭപാത്രം വികസിച്ച് പൂർണ്ണതയിലെത്തി. അതിലും ഗർഭം ധരിക്കുകയായിരുന്നു.


കെല്ലിക്ക് രണ്ട് വ്യത്യസ്ത പ്രസവ ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നും, സിസേറിയനിലൂടെ എല്ലാ കുഞ്ഞുങ്ങളെയും പുറത്തെടുക്കാൻ സാധിക്കുമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. 50 ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണപ്പെടുന്ന അപൂർവമായ അവസ്ഥയാണിതെന്നും ഡോക്ടർമാർ പറഞ്ഞു.