നെയ്യാറ്റിൻകര: ബി.ജെ.പി മീഡിയാ സെല്ലിന്റെ നേതൃത്വത്തിൽ മാസ്‌ക് വിതരണം നടത്തി. പുതുശേരി മഠം വാർഡിലെ കുടുംബങ്ങൾക്കായി വാർഡ് മെമ്പർ എൽ.ആർ. ബിന്ദുവിന് കൺവീനർ അമ്പലം ദിലിപ് മാസ്‌ക് നൽകി ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി കൊല്ലയിൽ അദ്ധ്യക്ഷൻ എം.എസ്. അജയൻ, ഭാരതീയ വിദ്യാപീഠം സ്‌കൂൾ സെക്രട്ടറി ധനുവച്ചപുരം ഗിരീശൻ, ഒ.ബി.സി മോർച്ച നേതാക്കളായ സന്തേഷ്, അനിവേലപ്പൻ തുടങ്ങിയവർ പങ്കെടുത്തു.