ddd

നെയ്യാറ്റിൻകര: ക്രിമിനൽ സ്വഭാവമുള്ള കൗൺസിലർമാർക്കെതിരെ പൊലീസ് കർശന നിയമ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ. നഗരസഭ കൗൺസിൽ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ചെയർപേഴ്സൻ ഡബ്ല്യൂ. ആർ. ഹീബയെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ആക്രമിച്ചതായി ആരോപിച്ച് സി.പി.ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം എസ്.എസ് .ഷെറിൻ അദ്ധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറി സി. ഷാജി സ്വാഗതം ആശംസിച്ചു. നെയ്യാറ്റിൻകര മണ്ഡലം എൽ.ഡി.എഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ, സി.പി.ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്. സജീവ്കുമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി. അനിൽകുമാർ, എ. കൃഷ്ണകുമാർ, വി. ജലജാധരൻ നായർ, ഇ.സ് റ്റാൻലി ജോസ്, എംപ്ലോയീസ് യൂണിയൻ നേതാവ് എ. മണിയൻ തുടങ്ങിയവർ സംസാരിച്ചു. സജൻകുമാർ, സി. സീമ, കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.