നെയ്യാറ്റിൻകര: സുഭിക്ഷ കേരളം പദ്ധതിയുമായി നെല്ലിമൂട് വനിത കോ - ഓപറേറ്റീവ് സൊസൈറ്റി. നെല്ലിമൂട്- കുഴിവിളക്കോണത്ത് നാടാർ കോളേജ് ട്രസ്റ്റിന്റെ 5ഏക്കർ ഭൂമിയിൽ ആരംഭിച്ച കൃഷി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. കെ. ആൻസലൻ എം.എൽ.എ, മുൻ മന്ത്രി ഡോ.എ. നീലലോഹിതദാസ്, വി. സുധാകരൻ, അഡ്വ.പി.എസ്. ഹരികുമാർ, ബി.എസ്. ചന്തു, ആർ. പ്രമീള, ബി. ഷീജകുമാരി, എൻ. ശാന്തകുമാരി, ടി. സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.