നെയ്യാറ്റിൻകര: എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാറിനെ നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ആദരിച്ചു. സമിതി വർക്കിംഗ് ചെയർമാനും മുൻ മന്ത്രിയുമായ ആർ.സുന്ദരേശൻ നായരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൈരളി ജി. ശശിധരൻ കൃഷ്ണകുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. അഡ്വ. ആർ.ടി. പ്രദീപ്, എസ്. മഹേന്ദ്രൻ, ആർ. ജയകുമാർ, ഫാ. ക്രിസ്തു ദാസ്, വട്ടവിള വിജയൻ, പദ്മകുമാർ, ഇളവിനക്കര സാം, ഇരുമ്പിൽ ശ്രീകുമാർ, അഡ്വ. കൊല്ലംകോട് അജിത്, ഡോ. വിഷ്ണു, നെയ്യാറ്റിൻകര ജയചന്ദ്രൻ ധനുവച്ചപുരം സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.