നെയ്യാറ്റിൻകര :നിഡ്സിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ ലോക ലഹരി വിരുദ്ധ ദിനാചരണം രൂപത വികാരി ജനറൽ ജി. ക്രിസ്‌തുദാസ് ഉദ്ഘാടനം ചെയ്‌തു. രൂപത ശുശ്രൂഷ കോ - ഓർഡിനേറ്റർ വി.പി. ജോസ് അനുഗ്രഹ പ്രഭാഷണം നടത്തി. നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡി. ഷാജ് കുമാർ മുഖ്യ സന്ദേശവും നൽകി. ആരോഗ്യ മദ്യവർജ്ജനകമ്മിഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ, കാർഷിക വികസന കമ്മിഷൻ ആനിമേറ്റർ അൽഫോൺസ ആന്റിൽസ് എന്നിവർ സംസാരിച്ചു. ആരോഗ്യമദ്യവർജ്ജന കമ്മിഷന് വേണ്ടി രൂപത വികാരി ജനറൽ ജി ക്രിസ്‌തുദാസ് ലോഗോ പ്രകാശനം ചെയ്‌ത് രൂപതാ ശുശ്രൂഷ കോ - ഓർഡിനേറ്റർ വി.പി. ജോസിന് കൈമാറി. ലോഗോ ഡിസൈനിംഗ് മത്സരത്തിൽ സമ്മാനാർഹനായ വലിയവിള ഇടവകാംഗമായ സജിയെ യോഗത്തിൽ അനുമോദിച്ചു.