നെയ്യാറ്റിൻകര: സർക്കാരിന്റെ മദ്യ നയത്തിൽ പ്രതിഷേധിച്ച് കേരള മദ്യനിരോധന സമിതി നെയ്യാറ്റിൻകര എക്സൈസ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുപുറം സോമശേഖരൻനായർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അരുമാനൂർ കെ. രാജ് കുമാർ, മര്യാപുരം ജഗദീശൻ, അമ്പലം രാജേഷ്, പൂവാർ ആർ. ദേവരാജൻ, മഞ്ഞിലാസ് കുട്ടപ്പൻ, ഇലിപ്പോട്ടുകോണം സജു എന്നിവർ സംസാരിച്ചു.