ബാലരാമപുരം: കഴിഞ്ഞ ഒമ്പത് മാസമായി കൈത്തറി യൂണിഫോം പദ്ധതിയിൽപ്പെട്ട നെയ്‌ത്ത് തൊഴിലാളികൾക്ക് നൂലും ആറ് മാസമായി കൂലിയും ലഭിക്കാത്തതുമൂലം കൈത്തറി മേഖല പ്രതിസന്ധിയിലായെന്നും ഇതിന് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കൈത്തറി തൊഴിലാളി കോൺഗ്രസ് വ്യവസായ മന്ത്രിക്ക് പരാതി നൽകി. ജൂലായ് മാസം ഈ വർഷത്തെ സ്‌കൂൾ യൂണിഫോം സ്‌കൂളുകളിൽ എത്തിക്കുമെന്നും കൂലി കുടിശിക പരിശോധിച്ച് ഉടൻ നൽകാമെന്നും യൂണിയൻ ഭാരവാഹികളായ അഡ്വ.ജി. സുബോധൻ,​ വണ്ടന്നൂർ സദാശിവൻ,​ കുഴിവിള ശശി,​ മംഗലത്തുകോണം തുളസീധരൻ എന്നിവരടങ്ങുന്ന പ്രതിനിധി സംഘത്തിന് മന്ത്രി ഉറപ്പുനൽകി.