മംഗലപുരം: ടെക്നോസിറ്റിക്കായി ഏറ്റെടുത്ത ഭൂമി സർക്കാർ സ്വകാര്യ വ്യക്തികൾക്ക് കളിമൺ ഖനനത്തിന് വിട്ടുകൊടുത്തെന്നാരോപിച്ച് ബി.ജെ.പി പ്രതിഷേധ ധർണ നടത്തി. ചിറയിൻകീഴ് - നെടുമങ്ങാട് നിയോജക മണ്ഡലങ്ങളിലെ ബി.ജെ.പി മണ്ഡലം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ധർണ സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് ഹരി ശാ‌ർക്കര അദ്ധ്യക്ഷത വഹിച്ചു. നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ,​ ജില്ലാ സെക്രട്ടറി എം.ബാലമുരളി, സംസ്ഥാന കൗൺസിലംഗം വിലോചന കുറുപ്പ്, തോന്നയ്ക്കൽ രവി, ദീപാ സുരേഷ്, ഭുവനേന്ദ്രൻ നായർ, മുരളീകൃഷ്ണൻ, ഉദയകുമാർ, ഷൈജു എന്നിവർ സംസാരിച്ചു.