ആറ്റിങ്ങൽ: മോഷണ ശ്രമത്തിനിടെ അമ്മയെയും മരുമകളെയും വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയ്ക്ക് 9 വർഷം കഠിനതടവും 1,​00,​000 രൂപ പിഴയും ശിക്ഷിച്ചു. കൈപ്പറ്റുമുക്കിൽ തെമ്പകവിള വീട്ടിൽ അനി കുമാറിനെയാണ് ആറ്റിങ്ങൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹൻ ശിക്ഷിച്ചത്. മോഷണ ശ്രമത്തിനിടെ കൈപറ്റിമുക്ക് പ്രസാദത്തിൽ പ്രസാദിന്റെ ഭാര്യ മഞ്ജുവിനും അമ്മ സുകുമാരി അമ്മയ്ക്കുമാണ് വെട്ടേറ്റത്.