bayaar

തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ വിഴിഞ്ഞം മേഖല സമ്മേളനം സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിന് മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് വിഴിഞ്ഞം ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ എൻ.എം. റഷീദ്, പി. സയ്യിദ് അലി, നേമം ജബ്ബാർ, പി.നൂറുദ്ദീൻ, യൂസഫ് ഖാൻ, കണിയാപുരം ഇ.കെ മുനീർ, ബീമാപള്ളി സക്കീർ തുടങ്ങിയവർ സംസാരിച്ചു.