pic

ന്യൂഡൽഹി: രാജ്യത്തെ ഏട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ. രോഗവ്യാപനം തടയാൻ പരിശോധകൾ ഇനിയും കൂട്ടാനാണ് കേന്ദ്രസർക്കാ‍ർ നിർദേശം. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് ബാധിതരിൽ എൺപത്തിയഞ്ച് ശതമാനവും ഉള്ളത്.

കൊവിഡ് മരണത്തിന്റെ 87ശതമാനവും ഈ സംസ്ഥാനങ്ങളിൽ ആണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൾ. ഈ സംസ്ഥാനങ്ങളിലെ രോഗ നിയന്ത്രണം വലിയ പ്രതിസന്ധിയാണ്, പരിശോധനകൾ കൂട്ടി കൂടുതൽ രോഗികളെ കണ്ടെത്തി നീരീക്ഷണത്തിലേക്ക് മാറ്റാനാണ് കേന്ദ്രസർക്കാർ നി‍ർദേശം. ഒപ്പം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘം ഈ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപ്പിക്കും.

രാജ്യത്ത് നിലവിൽ ഗുജറാത്ത്,മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം സന്ദർശനം നടത്തുകയാണ്. കൂടുതൽ കേന്ദ്രസംഘത്തെ ഇതിനായി നിയോഗിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അൺലോക്ക് തുടരണം എന്ന് നിർദേശിച്ച പ്രധാനമന്ത്രി ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും ആവശ്യപ്പെട്ടു.