dharna

തിരുവനന്തപുരം:തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ കോൺഗ്രസ് ഇന്ന് പഞ്ചായത്ത് തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ നടത്തും. സംസ്ഥാനതല ഉദ്ഘാടനം പി.എം.ജിയിലെ പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിനുമുന്നിൽ രാവിലെ 10ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. ഇന്ധനവില വർദ്ധനവിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്ള നിവേദനം ജില്ലാതലത്തിൽ കളക്ടർമാർക്ക് സമർപ്പിക്കും.