ഗാന്ധിനഗർ: ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർസിംഗ് വഗേലയ്ക്ക് കൊവിഡ്.കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. ഇതേതുടർന്ന് ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് ഹോം ക്വാറന്റീനിലായിരുന്നു ശങ്കർസിംഗ് വഗേല. ശനിയാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് രാവിലെ വഗേലയെ ഗാന്ധിനഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ശങ്കർസിംഗ് വഗേലയെ ഫോണിൽ വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 1996 സമയത്ത് ഗുജറാത്തിലെ മുഖ്യമന്ത്രി ആയിരുന്നു വഗേല.