കാട്ടാക്കട: കാട്ടാക്കട താലൂക്ക് പ്രവാസി വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കഞ്ചിയൂർക്കോണത്ത് ആരംഭിക്കുന്ന പ്രവാസി കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം 30ന് രാവിലെ 10ന് ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, കാട്ടാക്കട സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി. സുരേഷ് കുമാർ, കൃഷി ഓഫീസർ എം.പി. ബീന, വാർഡ് മെമ്പർ സതീന്ദ്രൻ, സംഘം പ്രസിഡന്റ് കെ. സുമേധൻ, വൈസ് പ്രസിഡന്റ് കെ. സദാശിവൻ നായർ, സെക്രട്ടറി എസ്. അശോക് കുമാർ എന്നിവർ സംസാരിക്കും.