pic

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഉന്നയിച്ച ആക്ഷേപങ്ങൾ പഠിക്കാനുണ്ടെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. ഫയൽ പരിശോധിച്ച ശേഷമെ കൃത്യമായും മറുപടി പറയാൻ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് ഗതാഗത വകുപ്പ് കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

താൻ കൃത്യമായി കാര്യങ്ങൾ പറ‌ഞ്ഞില്ലെങ്കിൽ അത് മറ്റ് വിവാദങ്ങൾക്ക് വഴിവയ്‌ക്കും. പ്രതിപക്ഷ നേതാവിന്റെ ആരോപണം പൂർണമായും കേട്ടിട്ടില്ല. കമ്പനി കരിമ്പട്ടികയിലാണൊയെന്നും പരിശോധിക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തിന്റെ വിശദാംശങ്ങൾ മനസിലാക്കേണ്ടതുണ്ട്. കൺസൾട്ടൻസി ഏൽപ്പിച്ച കമ്പനിയുമായി മന്ത്രിയെന്ന നിലയിൽ താൻ ചർച്ച നടത്തിയിട്ടില്ല. ഇ-മൊബിലിറ്റി പദ്ധതി സർക്കാർ അംഗീകരിച്ചതാണ്. ഒരു കമ്പനിക്കും കരാർ ഏൽപ്പിക്കാൻ മുഖ്യമന്ത്രി തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.