കാട്ടാക്കട: വീരണകാവ് റസിഡൻസ് വെൽഫെയർ സഹകരണ സംഘം ജീവനക്കാരും ഭരണസമിതിയും ചേർന്ന് കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കി. ബാങ്ക് ഫണ്ടിൽ നിന്നും എടുക്കാതെ ഭരണസമിതി അംഗങ്ങളുടെ ഓണറേറിയവും,സെക്രട്ടറി മുതൽ കളക്ഷൻ ഏജന്റ് വരെയുള്ള ജീവനക്കാരുടെ വേതനത്തിൽ നിന്നും സ്വരൂപിച്ചാണ് പഠന സൗകര്യം ഒരുക്കിയത്. വീരണകാവ് ഗവ.വി.എച്ച്.എസ്.എസ്, വീരണകാവ് എൽ.പി.എസ്, പന്നിയോട് എൽ. പി.എസ് എന്നിവിടങ്ങളിലെ അനുമോൾ,അഭിനവ്,ഫർഹാന ഫാത്തിമ എന്നീ വിദ്യാർത്ഥികൾക്കാണ് സൗകര്യം ലഭ്യമാക്കിയത്. ബാങ്ക് അങ്കണത്തിൽ നടന്നചടങ്ങ് പൂവച്ചൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഡി.ലാൽ അദ്ധ്യക്ഷനായി. ബ്ലോക്ക് അംഗം മേരികുഞ്ഞ്, വാർഡ് അംഗം മൈലട്ടുമൂഴി ശ്രീകണ്ഠൻ, സംഘം സെക്രട്ടറി ശാലിനി, കൊണ്ണിയൂർ സലിം, കട്ടക്കോട് തങ്കച്ചൻ, ചായ്ക്കുളം സുനിൽദാസ്, കൃഷ്ണകുമാർ, എം.ടി. ജോൺസൻ, സി. ജോൺ, ശശിധരൻ നായർ, നഭുവനചന്ദ്രൻ നായർ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു.