kovalam

കോവളം: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്ടൻ ജെറി പ്രേംരാജിന്റെ സ്‌മൃതി കുടീരത്തിൽ കോൺഗ്രസ് മുക്കോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി. ജെറി പ്രേംരാജിന്റെ അമ്മ ചെല്ലത്തായിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ എം. വിൻസെന്റ് എം.എൽ.എ ദീപം തെളിച്ചു. ബ്ലോക്ക് പ്രസിഡന്റ് വെങ്ങാനൂർ ശ്രീകുമാർ, മണ്ഡലം പ്രസിഡന്റ് എസ്.ആർ. സുജി, കോവളം വിപിൻ, അനിൽകുമാർ, വെങ്ങാനൂർ കെ. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.