rajalakshmi

തിരുവനന്തപുരം: തണൽക്കൂട്ടം സാംസ്‌കാരിക കൂട്ടായ്മയുടെ യുവ സാഹിത്യ പുരസ്‌കാരം കവിയും അദ്ധ്യാപികയുമായ എം.ടി. രാജലക്ഷ്മിക്ക് ലഭിച്ചു. വിയർപ്പു പൂത്ത മരങ്ങൾ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 51,000 രൂപയാണ് പുരസ്കാരത്തുക. ടി.കെ.നാരായണൻ, നന്ദകുമാർ, ബി.കുറുപ്പ്, ആർ. ജയറാം, അഷ്‌റഫ് നെടിയനാട്, വീണ മരുതത്തൂർ, അനൂപ് ചന്ദ്രൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. എൻ.സന്തോഷ് കുമാറാണ് രാജലക്ഷ്മിയുടെ ഭ‌ർത്താവ്. ആദിത്യ, അദ്വൈത് എന്നിവർ മക്കളാണ്.