ന്യൂഡൽഹി: ഗുജറാത്ത് മുൻമുഖ്യമന്ത്രി ശങ്കർസിംഗ് വഗേലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി പനിയെതുടർന്ന് ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് ഹോം ക്വാറൻൈറനിലായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ അദ്ദേഹത്തെ ഗാന്ധിനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വഗേലയുടെ കുടുംബവും നിരീക്ഷണത്തിലാണ്. ഒപ്പം ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെയും കണ്ടെത്താനുളള നീക്കത്തിലാണ്. ഗുജറാത്തിൽ കൊവിഡ് അതി രൂക്ഷമായി തുടരുകയാണ്. ഓരോ ദിവസം കൂടുംതോറും രോഗികളുടെ എണ്ണം കൂടിവരുന്നു.