പാലോട്: എസ്.എൻ.ഡി.പി യോഗം ആലംപാറ നന്ദിനഗർ ശാഖയുടെ നേതൃത്വത്തിൽ യൂത്ത് മൂവ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. ആലംപാറ ശ്രീനാരായണ ഹാളിൽ നടന്ന യോഗം നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് മോഹൻദാസ് ഉദ്ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ് എസ്. രാജേഷ് അദ്ധ്യക്ഷനായി. ആർ. പ്രവീൺ, എസ്.വി. പ്രശാന്ത്, എസ്. ആദർശ്, അരുൺ, അശോകൻ, വിജയൻ, കെ.കെ. രാമചന്ദ്രൻ, അനീഷ്, അനിരുദ്ധൻ, സനിൽകുമാർ, ഷാജിമോൻ, അരുൺ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി നന്ദു (പ്രസിഡന്റ്), ആദിത്ത് അനിൽ (വൈസ് പ്രസിഡന്റ്), ഗോകുൽ (സെക്രട്ടറി), അജിത്ത് രാജ് ( യൂണിയൻ കമ്മറ്റി അംഗം),​ ബിനു രാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.