വിതുര: ഐ.എൻ.ടി.യു.സി ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക്‌ ആദരാഞ്ജലി അർപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ഷീലാ വേണുഗോപാൽ, ആനപ്പാറ മണ്ഡലം പ്രസിഡന്റ് എ. ഇ. ഈപ്പൻ, വിതുര മണ്ഡലം പ്രസിഡന്റ് ഷിഹാബ് ദീൻ, മേമല വിജയൻ, വി. അനിരുദ്ധൻനായർ, ഉദയകുമാർ, സുനിൽകുമാർ, ബിജു ലാൽ, സത്യൻ, മധു എന്നിവർ അനുസ്‌മരണപ്രഭാഷണം നടത്തി.