നെടുമങ്ങാട്: നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥിക്ക് ബി.ജെ.പി സംസ്ഥാന ട്രഷറർ ജെ.ആർ. പദ്മകുമാർ ടിവി നൽകി. കരിപ്പൂര് മുഖവൂർ ആദിത്യ ഭവനിൽ അജിതകുമാരിയുടെ മകൾ പ്ലസ് ടു വിദ്യാർത്ഥിയായ ആദിത്യയ്‌ക്കാണ് ഓൺലൈൻ പഠനത്തിന് ടിവി നൽകിയത്. ബി.ജെ.പി നെടുമങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ഉദയകുമാർ, സംസ്ഥാന സമിതി അംഗം പൂവത്തൂർ ജയൻ, ആർ.എസ്.എസ് താലൂക്ക് സമ്പർക്ക് പ്രമുഖ് രാജേഷ്, ഏരിയാ പ്രസിഡന്റ് ഹരിപ്രസാദ്, ജനറൽ സെക്രട്ടറി ഹരികുമാർ, നഗരസഭ കൗൺസിലർമാരായ സംഗീതരാജ്, സുമയ്യ മനോജ്, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശാലിനി, ശശികുമാർ. പത്മകുമാർ, വിജയകുമാർ എന്നിവർ പങ്കെടുത്തു.