നെടുമങ്ങാട് : ആനാട് പഞ്ചായത്തിലെ ഇരിഞ്ചയം മുതൽ വഞ്ചുവം വരെയുള്ള ആട്ടോ ടാക്‌സി ഡ്രൈവർമാർക്ക് ആനാട് യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രവർത്തകർ മാസ്‌ക് വിതരണം ചെയ്‌തു. യൂത്ത് കോൺഗ്രസ്‌ വാമനപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അനന്ദു ആനാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ആനാട് ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വഞ്ചുവം അമീർ, പറയൻകാവ് സലീം, ഇരിഞ്ചയം താഹ,അനീഷ്, അഭിധേവ്, ഷിജു, വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.