പാലോട്: കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി) പാലോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ' നമുക്ക് പോരാടാം' കരുതലോടെ കാമ്പെയിനിന്റെ ഭാഗമായി ജീവനക്കാർക്ക് കൊവിഡ് സുരക്ഷാ ഉപകരണങ്ങൾ നൽകുന്നതിന്റെ ഉദ്ഘാടനം പെരിങ്ങമ്മല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. കുഞ്ഞുമോൻ കെ.എസ്.ആർ.ടി.സി പാലോട് ഇൻസ്‌പെക്ടർ ഇൻ ചാർജ്ജ് മഹാദേവന് കൈമാറി. എൽ. സാജൻ, സെൽവരാജ്, വി. സജി, മനോജ് എന്നിവർ പങ്കെടുത്തു.

വിതുര: കെ.എസ്.ആർ.ടി.സി വിതുര ഡിപ്പോയിൽ സുരക്ഷാ ഉപകരണങ്ങൾ നൽകുന്നതിന്റെ ഉദ്ഘാടനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ നിർവഹിച്ചു. വി. വിജേഷ് അദ്ധ്യക്ഷനായിരുന്നു. എം.എസ്. റഷീദ്, ആർ.കെ. ഷിബു, ബിനോയ്, പുറത്തിപ്പാറ സജീവ്, കല്ലാർ അജിൽ, വിജയൻ മാങ്കാല, സന്തോഷ് ഉരുളുകുന്ന്,​ എ. സനോഫർ എന്നിവർ പങ്കെടുത്തു.