ഉഴമലയ്‌ക്കൽ: എസ്.എഫ്.ഐ ഉഴമലയ്‌ക്കൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി സംഘടിപ്പിച്ച ന്യൂസ്‌ പേപ്പർ കളക്ഷനിലൂടെയും ബിരിയാണി ചലഞ്ചിലൂടെയും ലഭിച്ച 20,000 രൂപ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. മധുവിന് കൈമാറി. സി.പി.എം ഏരിയാ സെക്രട്ടറി എൻ. ഷൗക്കത്തലി, ഏരിയ കമ്മിറ്റി അംഗം എസ് മനോഹരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ. ജയരാജ്‌, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എ. റഹിം, എസ്.എഫ്.ഐ വിതുര ഏരിയ എക്‌സിക്യൂട്ടീവ് അംഗം എസ്. ആനന്ദ്, ഉഴമലയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഭിരാം, പ്രസിഡന്റ് ആകാശ് ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.