കാട്ടാക്കട: സി.പി.ഐ വീരണകാവ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിൽവിള ബ്രാഞ്ചിൽ നടന്ന മാസ്ക് വിതരണോദ്ഘാടനം മണ്ഡലം സെക്രട്ടറിയേറ്റംഗം ജി. രാജീവ് നിർവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. പൂമണി, ബ്രാഞ്ച് സെക്രട്ടറി പ്രഭാകരൻ, കേരള മഹിളാസംഘം ലോക്കൽ കമ്മിറ്റി സെക്രട്ടറി ലത ജയകുമാർ, ലോക്കൽ കമ്മിറ്റി മെമ്പർ അജിത കുമാരി, ബ്രാഞ്ച് മെമ്പർ കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.