കാട്ടാക്കട..എസ്.സി.ടി എൻജിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്‌മയുടെ സഹായത്തോടെ സി.പി.എം മൈലോട്ടുമൂഴി ബ്രാഞ്ച് നിർദ്ധന വിദ്യാർത്ഥികളുടെ പഠന സഹായത്തിനായി വാങ്ങിയ ടിവി സി.പി.എം കാട്ടാക്കട ഏരിയ സെക്രട്ടറി ജി. സ്റ്റീഫൻ കൈമാറി. പൂവച്ചൽ ഗ്രാമ പഞ്ചായത്തംഗം പി. മണികണ്ഠൻ, ടി.ഒ. മനോജ് എന്നിവർ പങ്കെടുത്തു.