തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പരസ്‌പരം പഴിചാരാതെ പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ഗാന്ധിദ‍ർശൻ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് സെക്രട്ടേറിയറ്റ് നടയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. പ്രവാസി ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ സന്തോഷ് കുമാർ, വൈസ് ചെയർമാൻ സോമശേഖരൻ നായർ,​ ജില്ലാ ട്രഷറർ ജഗന്യ ജയകുമാർ, ജനറൽ കൺവീനർ ശ്രീദീപ അനിൽ, കൺവീനർമാരായ ജി.ആർ. മനോജ്, റഷീദ് മഞ്ഞപ്ര, ഗാന്ധിദർശൻ വേദി സംസ്ഥാന പ്രസിഡന്റ് നെടുമ്പന അനിൽ, ട്രഷറർ എം.എസ്. ഗണേശ് ജില്ലാസെക്രട്ടറി പേരൂർക്കട മോഹനൻ, ജില്ലാ ചെയർമാൻ പനങ്ങോട്ടുകോണം വിജയൻ,​ വട്ടിയൂർക്കാവ് രവി, ഗാന്ധി സുരേഷ്, ജിതേന്ദ്രൻ, വി. മോഹനൻ നായർ എന്നിവർ പങ്കെടുക്കും.