തിരുവനന്തപുരം: കൊവിഡ് കാലത്തും രക്തദാനത്തിന്റെ മഹത്വവും പ്രസക്തിയും വിളിച്ചറിയിക്കുന്ന 'മഹാദാനം' എന്ന ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ബ്ലെഡ് ഡോണേഴ്സ് കേരളയുടെ സഹകരണത്തോടെ നടൻ ശരൺ പുതുമനയും സുഹൃത്തുക്കളും ചേർന്നൊരുക്കിയ 12 മിനിട്ട് ദൈർഘ്യമുള്ള ചിത്രം നടൻ മോഹൻലാലാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഇതിനകം നിരവധിപേർ കണ്ടുകഴിഞ്ഞ ചിത്രം കൊവിഡ് കാലത്തെ രക്തദാനത്തിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഉപകരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ ആശയവും സംവിധാനവും നിർവഹിച്ചിരുക്കുന്നത് ശരൺ പുതുമന തന്നെയാണ്. ആദർശ് ശശികുമാർ, റാണി ശരൺ, മഹിൻ മാധവ് എന്നിവ ഛായാഗ്രഹണവും എഡിറ്റിംഗ് പ്രവീൺപ്രഭാകറും നിർവഹിച്ചിരിക്കുന്നു. റിത്വിക്ക്. എസ്. ചന്ദ് സംഗീതവും ഗ്രാഫിക്സ് ദീപക് തിച്ചൂരുമാണ്. മധു വാരിയർ, രാജഗോപാൽ മൂത്തേടത്ത്, റാണി ശരൺ രാഖി മധു, സഞ്ജുപ്രഭാകർ, ദിപുൽമാർത്തോ, അനീഷ് പോത്തൻകോട്, മീര മാധവ്, ജയശ്രീ എന്നിവരാണ് അഭിനേതാക്കൾ.