തിരുവനന്തപുരം: ഒരു സൈനികന് ഉൾപ്പെടെ 9 പേർക്ക് കൂടി ഇന്നലെ രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 96ആയി. ഇതിൽ 7പേർ കൊല്ലം ജില്ലക്കാരും മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലെ ഓരോരുത്തരും പത്തനംതിട്ടയിലെ 2 പേരുമുണ്ട്. ഇന്നലെ ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗമുണ്ടായത്. ചികിത്സയിലുണ്ടായിരുന്ന ഒരാൾ രോഗമുക്തി നേടി. ജില്ലയിൽ പുതിയ ഹോട് സ്‌പോട്ടുകളോ കണ്ടെയ്ൻമെന്റ് സോണുകളോ ഇല്ല.
നേരത്തെ രോഗം സ്ഥീകരിച്ച വള്ളക്കടവ് പുത്തൻതോപ്പ് റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്കാണ് (50) സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കിളിമാനൂർ സ്വദേശി (43) കഴിഞ്ഞ 26നും വള്ളക്കടവ് സ്വദേശി (37), കല്ലമ്പലം സ്വദേശി (52) എന്നിവർ 20നും നെടുമങ്ങാട് സ്വദേശി (39) 22നും സൗദിയിൽ നിന്നെത്തി. പള്ളിപ്പുറം കാരിച്ചറ സ്വദേശി (63), പൗഡിക്കോണം സ്വദേശി (26), നെയ്യാറ്റിൻകര സ്വദേശി (60) എന്നിവർ കഴിഞ്ഞ 25ന് മസ്‌കറ്റിൽ നിന്നെത്തി. ജമ്മുകാശ്‌മീരിൽ നിന്നും കഴിഞ്ഞ 19നെത്തിയ മുണ്ടനാട് ദാലുമുഖം സ്വദേശിയാണ് (32) രോഗം ബാധിച്ച സൈനികൻ. നഗരസഭയിലെ ആറ്റുകാൽ, കുര്യാത്തി, കളിപ്പാംകുളം, മണക്കാട്, തൃക്കണ്ണാപുരം ടാഗോർ റോഡ്, വള്ളക്കടവ് പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണായി തുടരുന്നു. ഇന്നലെ 407 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 447 ഫലം ലഭിച്ചു. ഇന്നലെ 1500 വാഹനങ്ങളിലെ 2877 യാത്രക്കാരെ സ്‌ക്രീൻ ചെയ്‌തു. കളക്ടറേറ്റ് കൺട്രോൾ റൂമിൽ 135 കാളുകളെത്തി. മാനസിക പിന്തുണ ആവശ്യമുള്ള 24 പേർ മെന്റൽ ഹെൽത്ത് ഹെല്പ് സെന്ററിൽ വിളിച്ചു. മാനസിക പിന്തുണ ആവശ്യമുള്ള 934 പേരെ വിളിച്ച് ആവശ്യമായ നിർദ്ദേശം നൽകി. ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നലെ 44പേർ എത്തി. ഇതിൽ 28 പുരുഷന്മാരും 16 സ്ത്രീകളുമുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള 29 പേരും കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും 4 പേർ വീതവും ഹൈദരാബാദിൽ നിന്ന് 7 പേരുമാണ് എത്തിയത്. റെഡ്‌സോണിലുള്ളവർ 12 ആണ്. എല്ലാവരെയും വീട്ടിൽ നിരീക്ഷണത്തിലാക്കി.
ഇന്നലെ പുതുതായി 1412 പേർ
803 പേർ നിരീക്ഷണ കാലയളവ്
ലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.
ആകെ നിരീക്ഷണത്തിൽ - 26992 പേർ
വീടുകളിൽ - 25013 പേർ
1813 പേർ കൊവിഡ് കെയർ സെന്ററുകളിൽ
രോഗലക്ഷണങ്ങളുമായി 20 പേരെ പ്രവേശിപ്പിച്ചു.
32 പേരെ ഡിസ്ചാർജ് ചെയ്‌തു
ആശുപത്രികളിൽ 166 പേർ