electric-bus

തിരുവനന്തപുരം:2025ൽ മൂവായിരം ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനുള്ള പദ്ധതിയാണ് വിവാദത്തിലാവുന്നത്.കേരള ആട്ടോമൊബൈൽസിൽ (കെ.എ.എൽ) വൈദ്യുതി ബസുകൾ നിർമ്മിക്കാനാണ് സർക്കാർ ലണ്ടൻ കമ്പനിയുടെ കൺസൾട്ടൻസി തേടിയത്.

ബസുകൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറി സജ്ജീകരിക്കുകയും, സാങ്കേതിക സഹായം ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം. വൈദ്യുത വാഹനങ്ങളും അവയ്ക്കാവശ്യമായ ചാർജിംഗ് സൗകര്യങ്ങളുമാണ് പദ്ധതിയിൽ ഉറപ്പ് വരുത്തുന്നത്.
ഇ ആട്ടോറിക്ഷകൾ നിർമ്മിക്കുന്നുണ്ടെങ്കിലും, വൻകിട വാഹനങ്ങളുടെ നിർമാണത്തിലേക്ക് കെ.എ.എൽ കടന്നിട്ടില്ല. തുടക്കത്തിൽ വൻ മുതൽമുടക്ക് വേണ്ട ഇലക്ട്രിക്ക് ബസുകൾ സ്വകാര്യ സംരംഭകർ സ്വീകരിക്കില്ല. അതിനാൽ കെ.എസ്ആർ.ടി.സിയിലൂടെ വൈദ്യുതി ബസുകൾ നിരത്തിലിറക്കാനായിരുന്നു പദ്ധതി. ഇറക്കുമതി ചെയ്യുന്ന വാഹനഘടകങ്ങൾ കേരള ആട്ടോമൊബൈൽസിന്റെ ഫാക്ടറിയിൽ കൂട്ടിയോജിപ്പിക്കുകയായിരുന്നു ലക്ഷ്യം. നിലവിലുള്ള ബസുകൾ വൈദ്യുതിയിലേക്ക് മാറ്റുന്നതും പരിഗണിച്ചിരുന്നു.