കാട്ടാക്കട: മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ ഫോറം പ്രവർത്തകർ കാട്ടാക്കട,​ മലയിൻകീഴ് സ്റ്റേഷനുകളിലെ മുഴുവൻ പൊലീസുകാർക്കും ഭക്ഷണമെത്തിച്ചു. കാട്ടാക്കടയിൽ ഇൻസ്‌പെക്ടർ ശ്രീകുമാറും മലയിൻകീഴിൽ ഇൻസ്‌പെക്ടർ രാജേന്ദ്രനും ഫാറം ജില്ലാ മഹിളാ പ്രസിഡന്റ് ജയലക്ഷ്‌മിയിൽ നിന്നും ഇവ ഏറ്റുവാങ്ങി. കാട്ടാക്കട,​ മലയിൻകീഴ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും, ഫാറം സംസ്ഥാന മഹിളാ പ്രസിഡന്റ് ഷീജ, ജില്ലാ പ്രസിഡന്റ് ശരത്, സെക്രട്ടറി ശ്രീകുമാർ, താലൂക്ക് പ്രസിഡന്റ് ഉദിയന്നൂർ പ്രവീൺ, വനിത പ്രസിഡന്റ് ഷാനിത എന്നിവർ പങ്കെടുത്തു.