തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ യു.ഡി.എഫിന്റെ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനിയൊരു ചർച്ചയില്ലെന്നും ജോസ് - ജോസഫ് വിഭാഗങ്ങൾ ഇപ്പോൾ രണ്ടു ഘടകങ്ങളായാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എട്ട് മാസം കഴിയുമ്പോൾ പദവി ഒഴിയണമെന്ന മുൻധാരണ പ്രകാരമായിരുന്നു പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തിന് നൽകിയിരുന്നത്. എന്നാൽ അവർ അത് പാലിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.