പാറശാല: പൊഴിയൂർ ശാന്തിനികേതൻ എഡ്യൂക്കേഷണൽ സൊസൈറ്റി തീരദേശ മേഖലയിലെ ചിത്ര രചനയിൽ താത്പര്യമുള്ള 7മുതൽ 10 വരെയുള്ള സ്കൂൾ കുട്ടികൾക്കായി അറിവിന്റെ ചിത്രജാലകം എന്ന പദ്ധതി ആരംഭിക്കുന്നു. കൊവിഡ് കാലത്ത് വായനയിലൂടെ സ്വായത്തമാകുന്ന അറിവ് ഉപയോഗിച്ച് ചിത്രം വരയ്ക്കുക എന്നതാണ് ലക്ഷ്യം. കഥ, കവിത തുടങ്ങി ഇരുനൂറോളം പുസ്തകങ്ങളും മാസികകളും കുട്ടികൾക്ക് നൽകും. ജൂലായ് 30വരെ വായനയിലൂടെ ലഭ്യമായ ആശയങ്ങൾ ഉപയോഗിച്ചാണ് ചിത്രം വരയ്ക്കേണ്ടത്. ചിത്രരചനയ്ക്കാവശ്യമായ വാട്ടർ കളർ, പേപ്പർ, പെൻസിൽ തുടങ്ങി എല്ലാ സാമഗ്രികളും സംഘടന നൽകും. കൂടുതൽ വിവരങ്ങൾക്ക്: ശാന്തിനികേതൻ: 9947005503, 9895778716.