പാറശാല:തമിഴ്‌നാട്ടിലെ തീരദേശങ്ങളിൽ കൊവിഡ് വ്യാപനം മുന്നിൽ കണ്ട് പൊഴിയൂരിൽ പുതുതായി ക്വാറന്റൈൻ സെന്റർ ആരംഭിച്ചു.കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ സെന്റ് മാത്യൂസ് സ്‌കൂളിൽ ക്വാറന്റൈൻ സെന്റർ ആരംഭിക്കുന്നതിന് മുന്നോടിയായി ഡെപ്യൂട്ടി തഹസിൽദാർ,കൊല്ലങ്കോട് ഇടവക വികാരി,കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,പഞ്ചായത്ത് സെക്രട്ടറി എന്നിവർ സ്ഥത്തെത്തി സ്ഥിതിഗതി വിലയിരുത്തി.കഴിഞ്ഞദിവസം 19 പേരെ ഇവിടത്തെ സെന്ററിൽ പ്രവേശിപ്പിച്ചു.